Posts
Showing posts from April, 2020
വിശുദ്ധ റമളാൻ 101 മസ്അലകൾ
- Get link
- X
- Other Apps
രോഗവും യാത്രയും സുഖപ്പെടുമെന്ന് പ്രതീക്ഷയുള്ള രോഗി സാധിക്കുമെങ്കിൽ നോമ്പെടുക്കണം . കഴിയില്ലെങ്കിൽ ഒഴിവാക്കാം . സുഖപ്പെട്ട ശേഷം ഖളാഅ് വീട്ടൽ നിർബന്ധവുമാണ് . അനുവദനീയമായ ദീർഘയാത്രക്കാരന് വിട്ടുവീഴ്ചയുണ്ട് . ബുദ്ധിമുട്ടില്ലെങ്കിൽ നോമ്പെടുക്കലും ബുദ്ധിമുട്ടുണ്ടെങ്കിൽ നോമ്പ് ഉപേക്ഷിക്കലുമാണ് ഉത്തമം . ശരീരത്തിന്റെയോ അവയവത്തിന്റെയോ നാശം ഭയമുണ്ടെങ്കിൽ നോമ്പനുഷ്ഠിക്കുന്നത് ഹറാമാണ് ( ബുജൈരിമി , കിതാബുസ്വിയാം ). നോമ്പ് ആരംഭിക്കുമ്പോൾ രോഗമില്ലെങ്കിൽ നിയ്യത്ത് ചെയ്യുകയും രോഗം തിരിച്ചുവന്നാൽ മുറിക്കുകയും ചെയ്യണം . എന്നാൽ തുടക്കത്തിൽതന്നെ രോഗമുണ്ടെങ്കിൽ നിയ്യത്ത് ഉപേക്ഷിക്കാം . പകലിൽ യാത്ര ആരംഭിക്കുന്നവൻ വ്രതമെടുക്കണം . പിന്നീട് യാത്രയിൽ വലിയ വിഷമമുണ്ടായാലല്ലാതെ നോമ്പു മുറിക്കാൻ പാടില്ല . പ്രഭാതത്തിനു മുമ്പുതന്നെ യാത്രയിലാണെങ്കിലാണ് നോമ്പിനു നിയ്യത്ത് ചെയ്യാതിരിക്കൽ അനുവദനീയമാകുന്നത് . രോഗമോ യാത്രയോ ദീർഘിക്കുകയും ഖളാഅ് വീട്ടാൻ സൗകര്യപ്പെടുംമുമ്പ് മരണപ്പെടുകയും ചെയ്താൽ അവർക്ക് വീഴ്ച വന്നിട്ടില്ലാത്തതിനാൽ ഖളാഅ് വീട്ടിയോ ...